മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്രശാഖ കുടുംബയോഗം പിറമഠത്തോട്ടത്തിൽ ശ്യാം രാഘവന്റെ വസതിയിൽ ചേർന്നു. ബിന്ദുവിനോദ് തൃപ്പൂണിത്തുറ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. കെ. രാജൻ സ്വാഗതം പറഞ്ഞു. ശാഖ കമ്മിറ്റി അംഗങ്ങളായ എ.കെ. സുരേഷ്, എം.എസ്. സുനിൽ, എം.കെ. സുരേന്ദ്രൻ, പി.കെ. സന്തോഷ്, എ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.