മൂവാറ്റുപുഴ: താലൂക്ക് ഹോമിയോ ആശുപത്രിയിലെജനനി ക്ളിനിക്കിൽ ഏറെ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്ന ദമ്പതികളിൽതിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവരുണ്ട്.കുഞ്ഞിക്കാൽ കാണണം എന്ന ആഗ്രഹത്തോടെ എത്തുന്നവരുടെ എണ്ണം ഓരോദിവസവും കൂടുകയാണ്.
എട്ട് വർഷം മുമ്പ് സീതാലയം പദ്ധതിക്ക് കീഴിലാണ് ഹോമിയോ ആശുപത്രിയിൽ ജനനി വന്ധ്യത നിവാരണ ക്ലിനിക്ക് തുടങ്ങിയത് . ബുധനാഴ്ചയും , വെള്ളിയാഴ്ചയും ഒ.പി.പ്രവർത്തിക്കുന്നു. ഒരുദിവസം എത്തുന്നത് നൂറിലേറെ പേർ. തുടർചികിത്സയ്ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. പലർക്കും ചികിത്സ ഫലം കണ്ടതോടെ തിരക്ക്കൂടി . ചെലവ് കുറവ്, പാർശ്വ ഫലങ്ങൾ ഇല്ല.അതുകൊണ്ട് തന്നെഹോമിയോ ചികിത്സഎല്ലാവർക്കുംപ്രിയങ്കരം. ബുക്കിംഗ് അടുത്ത ഡിസംബർ വരെനീണ്ടു.ജനനി ക്ളിനിക്ക് ഒപി എല്ലാദിവസവും പ്രവർത്തിക്കണമെന്നാണ് ആവശ്യം.എന്നാൽ അധികൃതർ കേട്ടമട്ടില്ല.
മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള രണ്ട് വനിതാ ഡോക്ടർമാരാണ് വിദഗ്ദ്ധ ചികിത്സ നൽകുന്നത്. വന്ധ്യതാ ചികിത്സയ്ക്ക് എന്തുകൊണ്ടാണ് എല്ലാവരും മൂവാറ്റുപുഴ ഹോമിയോആശുപത്രിയിലെത്തുന്നതെന്ന ചോദ്യത്തിന് ഡോക്ടർമാരുടെ കൈപ്പുണ്യം എന്ന് മാത്രമാണ് മറുപടി.
വെള്ളപ്പൊക്കത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച ലാബ് ഉപകരണങ്ങൾ എല്ലാംനന്നാക്കി. എന്നാൽ ബ്ലഡ് റൊട്ടീൻ നോക്കുന്ന മെഷിൻ പ്രവർത്തിക്കുന്നില്ല. മാലിന്യ സംസ്‌കരണ പ്ലാന്റുംഇല്ല. എല്ലാദിവസവും ഒ.പി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശൈലജ ടീച്ചർക്ക് നിവേദനം നൽകിയതായി ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപ് പറഞ്ഞു.
.ലഹരി വിമോചന ക്ലീനിക്ക് (പുനർജനി),സദ്ഗമയ എന്നീ സ്‌പെഷ്യൽ ക്ലിനിക്കുകളുംഇവിടെ പ്രവർത്തിക്കുന്നുണ്ട്.
.മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ എല്ലാ ദിവസവും വന്ധ്യത നിവാരണ ക്ലിനിക്ക് പ്രവർത്തിപ്പിക്കണം ഉഷശശിധരൻ,മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ