കൊച്ചി: ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയെ തമസ്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ തയ്യാറാകണമെന്ന് ഗാന്ധി ദർശൻ സമിതി അഭ്യർത്ഥിച്ചു. ഗാന്ധിജിയുടെ 150ാം ജന്മദിനമായ ഒക്ടോബർരണ്ടിന് മുമ്പ് ഭാവി ഭാരതത്തിൽ മഹാത്മജിയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാ ജില്ലകളിലും സെമിനാറുകളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടത്തും. എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായൺ അദ്ധ്യക്ഷനായിരുന്നു. മുൻമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ വി.സി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കറ്റാനം ഷാജി,​ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ,​ ചാച്ച ശിവരാജൻ,​ ഇലിയാസ് കാക്കത്തോട്,​ ഭാസ്കരൻ മാസ്റ്റർ,​ പി. പത്മനാഭൻ,​ സാദത്ത് ഹമീദ്,​ സുലൈമാൻ കുന്നത്ത്,​ കെ.ഡി ഹരിദാസ്,​ പി.കെ.എം ബാവ,​ ബൈജു വടക്കുംപുറം,​ ബദ്ദറുദ്ദീൻ ഗുരുവായൂർ,​ ഡോ. സജി പണിക്കർ,​ കെ.ബാലകൃഷ്ണൻ,​ ഗിരികൃഷ്ണൻ,​ ബി.കെ അരുൺ,​ അഡ്വ.എം.ജി ശ്രീജിത്ത്,​ സാബു ആന്റണി എന്നിവർ സംസാരിച്ചു.