കൊച്ചി:കേരള സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് ബഹുമതി ലഭിച്ച ഗായക നടൻ മരട് ജോസഫിനെ ആദരിക്കും. ആഗസ്റ്റ് 8ന് വൈകിട്ട് 5.30ന് ചങ്ങമ്പുഴ പാർക്കിൽ എം.കെ സാനു ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംഗീതകാരന്മാരായ ബിജി ബാൽ,​ ബേണി- ഇഗ്നേഷ്യസ് എന്നിവർ സംഗീതാദരമർപ്പിക്കും. ടി.എം എബ്രഹാം,​ ഫാ.റോബി കണ്ണൻചിറ സി.എം.ഐ,​ ചന്ദ്രഹാസൻ,​ ശ്രീമൂലനഗരം മോഹൻ,​ ഷാജി ജോർജ്ജ്,​ ജോൺപോൾ തുടങ്ങിയവർ സംസാരിക്കും. ചാവറ കൾച്ചറൽ സെന്റർ,​ ടി.കെ പരീക്കുട്ടി മെമ്മോറിയൽ ഫൗണ്ടേഷൻ,​ എം.കെ സാനു ഫൗണ്ടേഷൻ,​ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം,​ പി.എ ബക്കർ ഫൗണ്ടേഷൻ,​ സ്മൃതിധാര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് പി.ജെ ചെറിയാൻ ഫൗണ്ടേഷനാണ് ചടങ്ങ് ഏകോപിപ്പിക്കുന്നത്.