പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ പരിധിയിൽ അനുമതി കൂടാതെ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ ബന്ധപ്പെട്ടവർ തന്നെ നീക്കം ചെയ്യണം. അനുമതി കൂടതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.