p-raju
സി.പി ഐ.കിഴക്കൻ മേഖലാ പഠനക്യാമ്പ് പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി.പി ഐ കിഴക്കൻ മേഖലാ പഠനക്യാമ്പ് പുല്ലുവഴിയിൽ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. പി.കെ.വി സ്മാരക ഹാളിൽ ചേർന്ന ക്യാമ്പിൽ എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജെ. ഉദയഭാനു, ബാബുപോൾ, വി.എസ്. പ്രിൻസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സംസ്ഥാന സമിതിഅംഗം കെ.കെ. അഷറഫ്, സി.വി. ശശി, കെ.പി. റെജിമോൻ, ശാന്തമ്മ പയസ് എന്നിവർ പ്രസംഗിച്ചു.