കൊച്ചി: 73ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചാവറ കൾച്ചറൽ സെന്റർ എൽ.പി മുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ദേശഭക്തി- ദേശീയ ഗാനമത്സരങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് രാവിലെ 9.30ന് പതാക ഉയർത്തിയതിന് ശേഷം സ്വാതന്ത്ര്യദിന റാലിയും തുടർന്ന് ദേശഭക്തി-ദേശീയ ഗാന മത്സരവും നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരം നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്കൂൾ അധികൃതരുടെ സമ്മതത്തോടെ ആഗസ്റ്റ് 14ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണം.വിശദവിവരങ്ങൾക്ക് : 0484- 4070250, 2377443, 9947850402.