കെ.അരുൺ കുമാർ

ഇടപ്പള്ളി : കോൺക്രീറ്റ് പൊട്ടിയടർന്നു തകർന്ന ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെ പുതിയ ഫ്ലാറ്റ് ഫോമിന്റെ അറ്റകുറ്റ പണികൾ ഉടൻ നടത്തുമെന്ന് ബന്ധപ്പെട്ട ഡിവിഷൻ എൻജിനീയർ മാരിയപ്പൻ പറഞ്ഞു . മണ്ണിന്റെ പ്രശ്നം
മൂലമാണ് കോൺക്രീറ്റ് ഇടിഞ്ഞു താഴാൻ കരണമായതുയെന്നു അദ്ദേഹം വിശദീകരിച്ചു . റെയിൽവേയുടെ സ്ഥലത്തു നിന്നുതന്നെയുള്ള മണ്ണാണ് ഇവിടെ നിറക്കാൻ ഉപയോഗിച്ചത്.ഇത് നിലവാരം കുറഞ്ഞതാണ് . ചുമന്ന മണ്ണ് പുറത്തുനിന്നു വാങ്ങാൻ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഉണ്ട് . പൊട്ടി തകർന്ന ഭാഗങ്ങൾ മുഴുവൻ നീക്കം ചെയ്ത് വീണ്ടും ബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കും .ബന്ധപ്പെട്ട കരാറുകാരന് ഇതിനകം നിർദേശങ്ങൾ നൽകി കഴിഞ്ഞു. അതേസമയം കാറുകാരെന്റെ പണികളിൽ ഒരു നിലവാരവും ഇല്ലെന്ന പരാതികൾ ശക്തമാണ് . ഫ്ലാറ്റ് ഫോമിന്റെ വശങ്ങൾ പോലും ഇടിഞ്ഞിട്ടുണ്ടന്നാണ് നാട്ടുകാരുടെ പരാതി . ശകതമായ മഴ ഉണ്ടായാൽ കൂടുതൽ ഭാഗങ്ങൾ തകരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു . നിലവിലുള്ള ഫ്ലാറ്റ് ഫോമിനോട് ചേർന്ന് പുതുതായി പണിഞ്ഞിട്ടു നാലുമാസം പോലും പൂർത്തിയായിരുന്നില്ല . ഇതിനിടയിലാണ് കോൺക്രീറ്റുകൾ പൊട്ടി കുഴികളാകാൻ തുടങ്ങിയത് .