കൊച്ചി : നഗരത്തിൽ ഇ ഓട്ടോറിക്ഷകൾക്ക് 50 അതിവേഗ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. ബംഗളൂരു ആസ്ഥാനമായ ആൾട്ടിഗ്രീൻ കമ്പനി കൊച്ചിയിൽ പുറത്തിറക്കുന്ന ഓട്ടോറിക്ഷകൾക്ക് വേണ്ടിയാണ് ചാർജ് പോയിന്റുകൾ. വഴിയോര പലചരക്ക് കടകൾ, ബേക്കറികൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ചാർജിംഗ് പോയിന്റുകൾ ഒരുക്കുന്നത്. മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഓരോ സ്റ്റേഷനുകളുണ്ടാകുമെന്ന് ആൾട്ടിഗ്രീൻ ഡയറക്ടർ അഭിജിത് സക്‌സേന അറിയിച്ചു.

ആൾട്ടിഗ്രീൻ ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുന്ന ജി.പി.എസ് ട്രാക്കിംഗ് സംവിധാനം വഴി ഏറ്റവും അടുത്ത് ഒഴിവുള്ള ചാർജിംഗ് സ്റ്റേഷനുകൾ മനസിലാക്കാൻ കഴിയും.

#ആൾട്ടിഗ്രീൻ വൈദ്യുത ഓട്ടോറിക്ഷകൾ സെപ്തംബറിൽ പുറത്തിറങ്ങും

#ഒ​രു​ത​വ​ണ​ ​മു​ഴു​വ​ൻ​ ​ചാ​ർ​ജ് ​ചെ​യ്താ​ൽ​ 100​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ടി​ക്കാം.

#ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​ പുറത്തിറക്കുന്നത് കൊ​ച്ചി​യി​ലാ​ണ് .