കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം , ഭൂമിത്രസേന എന്നിവയുടെ നേതൃത്വത്തിൽ വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരം ശുചീകരിച്ചു. ഹെൽത്ത് സെന്ററിന്റെ പിന്നിൽ കാടുപിടിച്ചുകിടന്ന സ്ഥലമാണ് കുട്ടികൾ മണിക്കൂറുകൾക്കുള്ളിൽ വൃത്തിയാക്കിയത് . തുടർന്ന് അവിടെ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു. ഡോ. വിനോദ് പൗലോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ. പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആൻസി തോമസ്, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ അസീസ്, ഭൂമിത്രസേന കോ ഓഡിനേറ്റർ ബിനു. കെ. വർഗീസ്, ടി. വി. രാധാകൃഷ്ണൻ, ഐ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.