കോലഞ്ചേരി: ഓഫീസിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂളിലെ കുട്ടികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. 5, 6, 7 ക്ലാസിലെ കുട്ടികളാണ് പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തിയത്. പോസ്റ്റ് മാസ്റ്റർ വിജയലക്ഷ്മി, പോസ്റ്റൽ അസിസ്റ്റൻറ് ഷിബി എന്നിവർ ഓഫീസിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. പരസ്പരം കത്ത് എഴുതി പോസ്റ്റ് ചെയ്താണ് കുട്ടികൾ തിരിച്ചുപോയത്. ഹെഡ്മിസ്ട്രസ് സിന്ധു കെ.ടി, അദ്ധ്യാപകരായ രഞ്ജിത്ത് പോൾ, എൽദോ കെ. ജോസഫ്, റസി ജേക്കബ്, ലിജി ജോൺ എന്നിവർ നേതൃത്വം നൽകി.