കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിന് ഐ.സി.യു സൗകര്യത്തോടെയുള്ള ആധുനിക ട്രോമ കെയർ ആംബുലൻസ് സ്വന്തമാകും. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലൻസ് വാങ്ങുന്നത്. ആംബുലൻസ് വാങ്ങുന്നതിനുള്ള എം.എൽ.എയുടെ നിർദേശത്തിന് ജില്ലാ കളക്ടർ എസ്. സുഹാസ് കഴിഞ്ഞ ദിവസം ഭരണാനുമതി നൽകി. രാസാപകടങ്ങളുണ്ടാകുന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതിനുള്ള സുരക്ഷാവസ്ത്രങ്ങളും മുഖാവരണവും ഉൾപ്പെടെ 21 ഉപകരണങ്ങളാണ് ആംബുലൻസിലുണ്ടാകുക. മെഡിക്കൽ കോളേജിൽ എം.ആർ.ഐ സ്‌കാനിംഗ് സെന്റർ, വിപുലീകരിച്ച ഡയാലിസിസ് കേന്ദ്രം എന്നിവ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
ആംബുലൻസിലെ പ്രധാനപ്പെട്ട ഉപകരണങ്ങൾ:
പോർട്ടബിൾ വെൻറിലേറ്റർ
ഓട്ടോമേറ്റഡ് സി.പി.ആർ മെഷീൻ
ഡിഫൈബ്രിലേറ്റർ
ലാറിംഗോസ്‌കോപ്പ്
മൾട്ടി പാരാമീറ്റർ മോണിറ്റർ
ഇൻഫ്യൂഷൻ പമ്പ്
സിറിഞ്ച് പമ്പ്
പോർട്ടബിൾ സക്ഷൻ
ഫ്രീസർ
ആശുപത്രി സ്വന്തമാക്കിയ സൗകര്യങ്ങൾ
സി.ടി സ്‌കാൻ
കാത്ത് ലാബ്
30 വെൻറിലേറ്ററുകളോടു കൂടിയ ഐ.സി.യു
ഡിജിറ്റൽ എക്‌സ് റേ മെഷീനുകൾ
ഹൈ എൻഡ് എക്കോ കാർഡിയോഗ്രാം മെഷീൻ
നവജാത ശിശുക്കൾക്കായി പ്രത്യേക ഐ.സി.യു