കാലടി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഫൊറോനയിൽപെട്ട അൽമായരുടെ സംഗമം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാൾഡ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിൽ നടന്ന ഭൂമി കുംഭകോണം അന്വേഷിക്കുക,
ഭൂമി കുംഭകോണത്തിൽ സാമ്പത്തികമായി വന്ന നഷ്ടം ഉടനെ നികത്തുക, കെപിഎംജി റിപ്പോർട്ട് ഉള്ളടക്കംബോദ്ധ്യപ്പെടുത്തുക. സസ്പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാൻമാരെ തിരിച്ചെടുക്കുക, അതിരൂപതയ്ക്ക് പുതിയ സ്വയംഭരണാവകാശമുള്ള അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്അൽമായ സംഗമം സംഘടിപ്പിച്ചത്. . അൽമായ മുന്നേറ്റം കൺവീനർ ജി ബി ചക്ര മ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. അതിരൂപത ജനറൽ കൺവീനർ അഡ്വക്കറ്റ് എബി ബിനു ജോൺ മുഖ്യപ്രഭാഷണം നടത്തി.