കോലഞ്ചേരി: വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റ് പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വാട്ടർ പ്യൂരിഫയറും വീൽ ചെയറും നൽകി. വാട്ടർ പ്യൂരിഫെയർ യൂണിറ്റ് സെക്രട്ടറി കെ.കെ. ഗിരീഷും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരനും വീൽചെയർ മുൻ രക്ഷാധികാരി സി.പി. ഗോപാലകൃഷ്ണനും ഏരിയാ സെക്രട്ടറി പോൾ വെട്ടിക്കാടനും ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷീനയ്ക്ക് കൈമാറി. യൂണിറ്റ് രക്ഷാധികാരി ടി.ബി. തമ്പി, സെക്രട്ടറി കെ.എം. ഷമീർ, ട്രഷറർ കെ.കെ. റഷീദ്, കെ.എം. സലീം, വി.എ. അഷ്റഫ്, പഞ്ചായത്തംഗങ്ങളായ ശ്യാമള സുരേഷ്, ടി.വി. ശശി തുടങ്ങിയവർ സംബന്ധിച്ചു.