വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ മഞ്ഞു മാതാവിന്റെ 512-ാമത് കൊമ്പ്രേരിയ തിരുനാളിന്റെ ഭാഗമായി ഊട്ട്‌നേർച്ച നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ: ജോസഫ് കളത്തിപറമ്പിൽ ഉട്ട്‌നേർച്ച വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി നടത്തി.
റെക്ടർ. ഡോ. ജോൺസൺ പങ്കേത്ത്, ഫാ. ജിബിൻ കുഞ്ഞേലുപറമ്പ്, ഫാ.വിനു പടമാട്ടുമ്മൽ, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് കുറുപ്പശ്ശേരി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ സേവി താണിപ്പിള്ളി എന്നിവർ നേതൃത്വം നൽകി.