വൈപ്പിൻ: കേരള പുലയൻ മഹാസഭ (കെ.പി.എം.എസ്) ജില്ലാ പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. എടവനക്കാട് ഗവൺമെന്റ് യുപി സ്‌കൂളിൽ എസ്.ശർമ്മ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരൻ, ജനറൽ സെക്രട്ടറി പി.പി അനിൽകുമാർ, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര, ആനന്ദവല്ലി ചെല്ലപ്പൻ പി.പി ശിവൻ, എൻ.കെ ഉണ്ണികൃഷ്ണൻ, ജില്ലാസെക്രട്ടറി എൻ.പി പ്രദീപ്കുമാർ, എ.റ്റി ശശീന്ദ്രൻ, ടി.സി പ്രസന്ന, എം.കെ ഉണ്ണിമോൻ എന്നിവർ പ്രസംഗിച്ചു.