niraputhari
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിറപുത്തരിക്കായി നെൽക്കതിരുകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു.


വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് ആഘോഷിച്ചു. മേൽശാന്തി ദിലീപ്കുമാർ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. നമസ്‌ക്കാര മണ്ഡപത്തിലെ പൂജക്ക് ശേഷം കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് കെ.യു. നളിൻകുമാർ, സെക്രട്ടറി കെ.ഡി. ഭാസി, ദേവസ്വം ഓഫീസർ അജിത എന്നിവർ നേതൃത്വം നൽകി.
ആഗസ്റ്റ് 8 മുതൽ 15 വരെ ഭാഗവത സപ്താഹയജ്ഞം, 16ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ ചതുഃശ്ശത നിവേദ്യം എന്നിവയുണ്ടാകും.