വൈപ്പിൻ : ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഡി.സി.സി. വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസുകാരെ ആക്രമിച്ച സി.പി.എം.പ്രവർത്തകരെ അറസ്റ്റ് ചെയ്യുക, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. സ്റ്റേഷന് സമീപം ബാരിക്കേഡ് വച്ച് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. കെ.ആർ. സുഭാഷ്, പ്രൈജു ഫ്രാൻസിസ്, സെബാസ്റ്റ്യൻ മങ്കുഴി, ടി.എൻ. തങ്കരാജ് തുടങ്ങിയവർ പ്രസംഗിച്ചു.