വൈപ്പിൻ നിയോജകമണ്ഡലത്തിലെ സർക്കാർ,എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന ഫസ്റ്റ്മീൽ(അമൃതം) പദ്ധതിയുടെ മൂന്നാംവർഷ ഉദ്ഘാടനംഎസ്.ശർമ്മ എംഎൽഎ ,കർത്തേടംഎസ്.എച്ച്.ജി.യു.പി.സ്‌കൂൾ മാനേജർ ഫാദർ ജോർജ് കളത്തിപ്പറമ്പിൽ,ഇടപ്പള്ളിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം.ആർ.ആന്റണി എന്നിവർചേർന്ന് നിർവഹിച്ചു.
ബി.പി.സി.എൽകൊച്ചി റിഫൈനറിയാണ് പദ്ധതി നടത്തിപ്പിനുള്ള സഹായം നൽകുന്നത്. അദ്ധ്യയനവർഷത്തിൽ പ്രിപ്രൈമറിമുതൽ ഏഴാംതരം വരെയുള്ള വിദ്യാർത്ഥികൾക്കായിഫസ്റ്റ്മീൽ (അമൃതം) പദ്ധതി നടപ്പാക്കുന്നതിനാണ് ബി.പി.സി.എൽകൊച്ചി റിഫൈനറി അനുമതി നൽകിയത്. വൈപ്പിൻ നിയോജക മണ്ഡലത്തിലെ എട്ടുഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിച്ചുവരുന്ന 71 സ്‌കൂളുകളിലെ 12,703 വിദ്യാർത്ഥികൾക്ക് പദ്ധതി പ്രയോജനപ്പെടും.
മാലിപ്പുറം കർത്തേടംസെന്റ്.ജോർജ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ വെളിച്ചം വൈസ് ചെയർമാൻ ഡോ.കെ.എസ്.പുരുഷൻ സ്വാഗതം പറഞ്ഞു. ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ എൻ.എക്‌സ്.ആൻസലാം റിപ്പോർട്ട് അവതരിപ്പിച്ചു.ബിപിസിഎൽ കൊച്ചി റിഫൈനറി സീനിയർ മാനേജർ വിനീത്.എം.വർഗീസ്, ജില്ലാവിദ്യാഭ്യാസ ഓഫീസർകെ.കെ.ലളിത, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.കെ.ഉണ്ണികൃഷ്ണൻ, ബിന്ദു ഗോപി എന്നിവർസംസാരിച്ചു.