തൃക്കാക്കര : കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കാണാൻസൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആംഡ് റിസർവ് പൊലിസ്, സി കേഡറ്റ് കോർ, ലോക്കൽ പൊലിസ്, വനിതാ പൊലിസ് എന്നിവയുടെ സായുധ പ്ലറ്റൂണുകൾ, ആർമി സീനിയർ ഡിവിഷൻ, എക്സൈസ്, എൻസിസി, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകൾ, സ്ക്കൗട്ട് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. നിശ്ചല ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളുടേയും ബാൻഡ് സംഘങ്ങളും പരേഡിന് പ്രൗഢി പകരാനുണ്ടാകും. മന്ത്രി ഇ.പി.ജയരാജൻ പരേഡിൽ സല്യൂട്ട് സ്വീകരിക്കും. വിശിഷ്ട സേവനത്തിനുള്ള പൊലിസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും

.വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. ജനറൽ ആശുപത്രിയിലേയും ഫയർ ആന്റ് റസ്‌ക്യൂ വിഭാഗത്തിന്റെയും ആംബുലൻസുകൾ സജ്ജമാക്കും. ഡോക്ടർമാരുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യും. പരേഡ് ഗ്രൗണ്ട് ഉൾപ്പെടെ കളക്ടറേറ്റിന്റെ മുഴുവൻ ഭാഗങ്ങളും കാമറയുടെ നിരീക്ഷണത്തിലായിരിക്കും.

വിദ്യാർത്ഥികൾക്ക് കൺസഷൻ


കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിന പരേഡിലും അതിനു മുമ്പുളള പരിശീലനത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസെഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് .നി​ർദേശി​ച്ചു

പരേഡ്.രാവിലെ 8.30 ന്

വി​ദ്യാർത്ഥി​കൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടത് :രാവിലെ ഏഴു മണിക്ക്

പരിശീലനം:ഒമ്പത്, 12 തീയതികളിൽ വൈകീട്ട് മൂന്നു മുതൽ ആറു വരെ

13ന് രാവിലെ 7.30 മുതൽ .