he
ഹൃദയപൂർവം ആലങ്ങാട് പദ്ധതിയുടെ ഉദ്‌ഘാടനം സ്പീക്കർ ശ്രീരാമകൃഷ്‌ണൻ നിർവഹിക്കുന്നു

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷനുമായി ചേർന്ന് ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ഹൃദയപൂർവം ആലങ്ങാട് എന്ന പദ്ധതിക്ക് തുടക്കമായി. . നീറിക്കോട് നടന്ന ചടങ്ങിൽ നിയമസഭസ്പീക്കർ ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷനായി. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപുരം മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജോ ജോസഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പദ്ധതിരേഖ ആലങ്ങാട് ചെയർമാൻ എം.കെ. ബാബു ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിംഗിന് കൈമാറി. പദ്ധതിയുടെ ലോഗോ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് പ്രകാശനം ചെയ്തു.

യേശുദാസ് പറപ്പിള്ളി, കെ.എൻ. ഉണ്ണി, വി.ബി. ജബ്ബാർ, കെ.ജി. ഹരി, സി.എസ്. ദിലീപ്കുമാർ, ജോളി പൊള്ളയിൽ, കാഞ്ചന സോമൻ, അജ സാബു, ജയശ്രീ ഗോപീകൃഷ്ണൻ, കെ.കെ. സുരേഷ്, ബാബു മാത്യു, രമ പ്രസന്നകുമാർ, രാജു കണ്ണമ്പുഴ, ഡോമിനിക് ജെ. മേച്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹൃദയ പരിശോധനപഞ്ചായത്തിലെ 30നും 60നുമിടയ്ക്ക് പ്രായമുള്ളവരിൽ

രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം