അങ്കമാലി.നഗരസഭാ പ്രദേശത്തുള്ള പാലിയേക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 45 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്കമാലി നഗരസഭാപ്രദേശത്ത് 20ാം വാർഡിൽ ഉപയോഗശൂന്യമായ പാറമടയിൽ നിന്നും പുതിയ പമ്പ് ഹൗസും, മോട്ടോറും സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ജലസേചനത്തിന് ഉപയോഗിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. പാറമടയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ കൈവരി സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് വിവിധ ജലസേചന പദ്ധതികളുടെ പുനരുദ്ധാരണത്തിന് 3.05 കോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.