പറവൂർ : പ്രളയത്തിൽ നാശനഷ്ടം നേരിട്ട സൂക്ഷ്മ ചെറുകിട വ്യവസായ യൂണിറ്റുകളുടെ (എം.എസ്.എം.ഇ) പുനരുദ്ധാരണത്തിനായി വ്യവസായ വകുപ്പിന്റെ മൊബൈൽ സർവേയിൽ ഉൾപ്പെട്ടവരിൽ നിന്ന് ഫ്ളഡ് റീബിൽഡ് സ്കീമിലേക്ക് അപേക്ഷകൾ സ്വീകരിക്കും. യന്ത്രോപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും മാറ്റി വയ്ക്കുന്നതിനും കെട്ടിടങ്ങളുടെ നിർമ്മാണത്തിനും 15 മുതൽ 40 ശതമാനം വരെ സഹായം ലഭിക്കും. സ്ഥിരപ്രവർത്തന മൂലധനത്തിന്റെ ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത യൂണിറ്റുകൾക്ക് എട്ട് ശതമാനം പലിശ സബ്സിഡിയോടെ പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു. ഫോൺ: 9188127101.