അങ്കമാലി:യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിൽ മദ്യക്കുപ്പികളിൽ മഹാത്മാഗാന്ധിയുടെചിത്രം ഒഴിവാക്കാൻ ഇന്ത്യ നയതന്ത്ര നടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.ഡയറക്‌ടർ ഫാ.ജോർജ് നേരെ വീട്ടിൽ ആമുഖപ്രസംഗം നടത്തി.അതിരൂപത ഭാരവാഹികളായ ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്,എം പി ജോസി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരി യൂസ, സി. സുമ കട്ടിക്കാരൻ, സി.ആൻസില, സി.ബീനിസി, സിസ്റ്റർ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.