പറവൂർ : ഓൾ കേരള ഫ്ലവർ മിൽ ഓണേഴ്സ് അസോസിയേഷൻ പറവൂർ മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. മുരളി ഉദ്ഘാടനം ചെയ്തു. ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തിൽ ദുരിതം അനുഭവിച്ച മില്ലുടമകൾക്കുള്ള സർക്കാർ നൽകാമെന്നു പറഞ്ഞ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ധനസഹായം ലഭിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.സി. പുഷ്ക്കരൻ ,ഐ.ആർ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.