കൊച്ചി : പി.എൻ.ബി മെറ്റ്‌ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസിൽ ആദിത്യൻ എസ്.ഡിയും അണ്ടർ17 പെൺകുട്ടികൾ സിംഗിൾസിൽ നയന എസ്. ഒയാസിസും ചാമ്പ്യന്മാരായി. അതുൽ ജോൺ മാത്യു, റന്യ ഷാജി എന്നിവർ ഇരുവിഭാഗത്തിലും റണ്ണേഴ്‌സ് അപ്പായി.

അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ സാനിയ ബേബിയും ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്. അഭിഷേകും കിരീടം ചൂടി. നൂതൻ എസ്, ധാർമിക് ശ്രീകുമാർ എന്നിവരാണ് അണ്ടർ 13 ആൺപെൺ വിഭാഗം ചാമ്പ്യന്മാർ. അണ്ടർ 11 പെൺകുട്ടികളുടെ വിഭാഗം സിംഗിൾസിൽ സുഹിന റോയ് ജേതാവായി. ആൺകുട്ടികളുടെ വിഭാഗം കിരീടം നീരജ് നായർ നേടി. അലെക്‌സ്യ എൽസ അലക്‌സാണ്ടറാണ് അണ്ടർ 9 പെൺകുട്ടികളിൽ ചാമ്പ്യൻ. ആൺകുട്ടികളിൽ അഭിരാം.എസ് കിരീടം നേടി.