പള്ളുരുത്തി: പള്ളുരുത്തിയിലെ ജനത ഏറ്റുവാങ്ങിയ കിൻസ് റേസിന് 40 വയസ്.പശ്ചിമകൊച്ചിയിലെ കായിക പ്രേമികളുടെ ആവേശമാണ് ഈ ഓട്ടമൽസരം. ഇടക്കൊച്ചി പാലം മുതൽ തോപ്പുംപടി ബി.ഒ.ടി. പാലം വരെ 7 കിലോമീറ്ററാണ് ഓട്ടം. പ്രാദേശിക അത്ലറ്റുകൾ പങ്കെടുത്തിരുന്ന ഈ മത്സരം ഇന്ന് കേരളത്തിലെ പ്രമുഖ ഓട്ടക്കാർ പങ്കെടുക്കുന്ന ഒരു കായിക മേളയായി മാറിയിരിക്കുകയാണ്.സംഘടനയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന മോൺ ജോസഫ് കളപ്പുരക്കലിന്റെ സ്മാരകമായാണ് കിൻസ് ട്രോഫി ഏർപ്പെടുത്തിയിരിക്കുന്നത്. .നേവി, റെയിൽവേ, പോർട്ട്ട്രസ്റ്റ്, യൂണിവേഴ്സിറ്റി, കോളേജുകൾ, സ്ക്കൂളുകൾ, പ്രാദേശിക ക്ളബുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ഈ ഓട്ട മത്സരത്തിൽ പങ്കെടുക്കും. വനിതകൾക്കും വെറ്ററൻസിനും പ്രത്യേകം മത്സരം ഉണ്ട്.പോൾ പുന്നക്കാട്ടുശേരി, ജോസഫ് ജോൺ ചാണയിൽ, രാജുവട്ടമാക്കൽ, പി.എക്സ്.ജോർജ്, അലക്സ്പൂപ്പന, വി.കെ.സുനിൽ, പി.എ.ജേക്കബ്, സാജു ബാലുമ്മേൽ, വി.ആർ.സെബാസ്റ്റ്യൻ എന്നിവരാണ് ഇതിന്റെ അമരക്കാർ.40 വർഷക്കാലം തുടർച്ചയായി നടത്തുന്ന ഈ ഓട്ട മത്സരം പള്ളുരുത്തി പ്രദേശത്തിന്റെ ഖ്യാതി കായിക കേരളത്തിൽ പരത്തുന്നതിന് സഹായിച്ചിട്ടുണ്ട്. തീരദേശ തൊഴിലാളികൾക്ക് പള്ളുരുത്തിയുടെ ആദരവ് പ്രകടിപ്പിച്ചു കൊണ്ട് നടത്തുന്ന ഈ വർഷത്തെ ഓട്ട മത്സരം ആരംഭിക്കുന്നത് മെസിയുടെ കയ്യൊപ്പുള്ള ബോൾ ലഭിച്ച തീരദേശത്തെ അർജന്റീന ഫാൻസ് ക്ലബിനെ അനുമോദിച്ചു കൊണ്ടാണ്.15 ന് രാവിലെ 7 ന് സാജൻ സീതി ഇടക്കൊച്ചിയിൽ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസയെ ചടങ്ങിൽ ആദരിക്കും.

#വിവിധ പ്രായത്തിലുള്ള 250 ൽ പരം അത് ലറ്റുകൾ റേസിൽ പങ്കെടുക്കും .

# എല്ലാ വർഷത്തേയും പോലെ മത്സരം സ്വാതന്ത്ര്യ ദിനത്തിൽ.