കൊച്ചി: പ്രളയത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ പ്രളയബാധിതരെ രംഗത്തിറക്കി സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യും. ആഗസ്റ്റ് 14ന് ആലുവ,പറവൂർ താലൂക്കിലെ പ്രളയബാധിതരുമായാണ് സമരം. താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിൽ സർക്കാരിന്റെ വീഴ്ചയും കെടുകാര്യസ്ഥതയും നിരത്താണൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ ദിനം എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ആചരിക്കും. ആഗസ്റ്റ് 19 മുതൽ 22 വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തും. ആഗസ്റ്റ് 20ന് രാജീവ് ഗാന്ധി ജന്മദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തും.ത്രിതല പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കുന്ന സർക്കാരിനെതിരെ കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ മദ്ധ്യമേഖലാ സമ്മേളനം 27 ന് ടൗൺഹാളിൽ സംഘടിപ്പിക്കും.