t-k-thampi-60

കോലഞ്ചേരി: ആദ്യകാല റേഷൻ ഹോൾസെയിൽ വ്യാപാരി തോന്നിയ്ക്ക എളൂർ താന്നിയ്ക്കാമറ്റത്തിൽ ടി.സി. കുര്യാക്കോസിന്റെ മകൻ ടി.കെ. തമ്പി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. കോലഞ്ചേരി ലൗഡൻസ് ഗ്രൂപ്പ് ഉടമയായിരുന്നു. സെന്റ് പീറ്റേഴ്‌സ് കോളജ് ട്രസ്റ്റ് മെമ്പർ, കോലഞ്ചേരി ജേസീസ് മുൻ പ്രസിഡന്റ്, മൂവാറ്റുപുഴ ശ്രീമൂലം ക്ലബ് അംഗം, കോലഞ്ചേരി റോട്ടറി ക്ലബ് ചാർട്ടർ മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: മറിയാമ്മ. ഭാര്യ: ലിസി. മക്കൾ: ചന്ദു കുര്യൻ തമ്പി (ബയോസീൻ, ബംഗളൂരു), നന്ദു പോൾ തമ്പി (ബിസിനസ്). മരുമകൾ: ഇലു കല്ലുങ്കൽ (ഇൻഫോസിസ് ബംഗളൂരു).