ഇടപ്പള്ളി: മണ്ണ് പരിശോധനകളും തറക്കല്ലിടലും കഴിഞ്ഞു പത്തുവർത്തോളമായി അനക്കമില്ലാതെ കിടന്ന വടുതല പേരണ്ടൂർ പാലത്തിന് വീണ്ടും നടപടികൾ തുടങ്ങി. സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് ജില്ലാ കളക്ടർക്കു സമർപ്പിച്ചു. കളക്ടറാണ് തുടർനടപടിയെടുക്കേണ്ടത്. സാങ്കേതിക അനുമതി ഇതുവരെയായിട്ടില്ല. പാലത്തിനായി ഇടപ്പള്ളി സൗത്ത്,ചേരാനല്ലൂർ വില്ലേജുകളിൽ നിന്നും 7.236 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകൾക്ക് കൂടുതൽ ദൂരം റോഡും നിർമ്മിക്കേണ്ടതില്ലെന്നത് പദ്ധതിയുടെ നേട്ടമാണ്. മണ്ണ് പരിശോധനകളെല്ലാം നേരത്തേ തന്നെ പൂർത്തിയായിരുന്നു.
#പേരണ്ടൂർ കനാലിനു കുറുകെ പാലം വരുന്നത് വടുതല, ചിറ്റൂർ, ചേരാനല്ലൂർ, പച്ചാളം ഭാഗത്തുള്ളവർക്കു വലിയ നേട്ടങ്ങൾക്കു വഴി തുറക്കും. കലൂരിലും .ഇടപ്പളിയിലുമൊക്കെ പോകാൻ നഗരം ചുറ്റേണ്ടി വരില്ല.
#നിർമ്മാണം വൈകില്ല
സാങ്കേതിക അനുമതിക്കും സ്ഥലം എടുക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒട്ടും വൈകാതെതന്നെ നിർമ്മാണം നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പിയൂഷ്‌വർഗീസ്, പൊതുമരാമത്തുവകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ
#നടപടികൾ വൈകരുത്
കനാലിനു ഇരുവശത്തും റോഡുകൾ നിലവിലുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി. പാലം നിർമ്മാണം ഒട്ടും വൈകിക്കരുത്. ഇതിനുവേണ്ടി വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുകയാണ്.
ഓ .പി .സുനിൽ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ
#പ്രത്യാഘാത പഠന റിപ്പോർട്ടുയനുസരിച്ചു
ഭൂമി നഷ്ടമാകുന്നത് : 12പേർക്ക്
ഉപജീവനമാർഗം നഷ്ടമാകുന്നത് : 2 കുടുംബത്തിന്
#പേരണ്ടൂർ കനാലിനു കുറുകെയുള്ള നിർദിഷ്ട പാലത്തിന് 78 മീറ്റർ നീളം
#26 മീറ്റർ വീതി
#7.50 മീറ്റർ കാര്യേജ് പാത.
#ഇരുവശത്തുമായി ഒന്നര മീറ്റർ വീതിയിൽ നടപാത
#കനാലിലെ ജലപാത കണക്കിലെടുത്തു ജലനിരപ്പിൽ നിന്നും രണ്ടു മീറ്റർ ഉയരവുമുണ്ടാകും.
#2016ൽ പാലത്തിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത് 24.09 കോടി രൂപ എസ്റ്റിമേറ്റ്.
ചിത്രം -പേരണ്ടൂർ കനാലിനു കുറുകെ പാലം നിർമ്മാക്കാനായി വർഷങ്ങൾക്ക് മുൻപ്
നടത്തിയ മണ്ണുപരിശോധന സ്ഥലം കാടുമൂടി കിടക്കുന്നു .ഇവിടെയാണ് പാലം
നിർമ്മിക്കുന്നത് .
രൂപരേഖ- സാമൂഹ്യ പ്രത്യാഘാത സംഘം നിർമ്മിച്ച വടുതല പേരണ്ടൂർ പാലത്തിന്റെ രൂപരേഖ