പള്ളുരുത്തി: ട്യൂഷൻ ക്ളാസിൽ കണക്ക് ചെയ്യാത്തതിന് 14കാരിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മതിലിൽ അടിച്ച സംഭവത്തിൽ മാഷിനെ റിമാന്റ് ചെയ്തു.പെരുമ്പടപ്പ് സെന്റ് ജേക്കബ് റോഡിൽ സൂരജ് ട്യൂഷൻ സെന്റർ നടത്തുന്ന സൂരജ് (38) ആണ് അറസ്റ്റിലായത്.കഴിഞ്ഞയാഴ്ചയാണ് സംഭവം.എസ്.പി.സി.യിൽ അംഗമായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പള്ളുരുത്തി പൊലീസ് പറഞ്ഞു.