ആലുവ: തുരുത്ത് ഗ്രാമത്തിൽ ലക്ഷ്മി വിലാസത്തിന് സമീപം റോഡുകൾക്ക് ഇരുവശവും കാട് മൂടിസഞ്ചരിക്കാനാവാത്ത വിധത്തിലായി. .വൈദ്യുതി വിളക്കുകാലും, ലൈനും വള്ളിപ്പടർപ്പുകൾ മൂടി.
ചെങ്ങമനാട് പഞ്ചായത്തിലെ 11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തുരുത്ത്. വിദ്യാർത്ഥികളും, സ്ത്രീകളും കാടുപിടിച്ച വഴികളിലൂടെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.വദിവസങ്ങൾക്ക് മുമ്പ് ചെങ്ങമനാട് പഞ്ചായത്ത് ഐ.എസ്.ഒ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
റോഡുകളിലെയും, വൈദ്യുതിക്കാലുകളിലെയും വള്ളിപ്പടർപ്പുകളും, കാട്ടുചെടികളും വെട്ടിമാറ്റി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റിനും, സെക്രട്ടറിക്കും നിവേദനം നൽകി.