health
മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം മന്ത്രി കെ കെ ശൈലജ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ- ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് കേന്ദ്ര സർക്കാരിന്റെ എൻ എ.ബി എച്ച് അംഗീകാരം ലഭിച്ചതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശെെലജ നിർവ്വഹിച്ചു. ആതുരസേവന രംഗത്ത് സഹകരണ മേഖല മികച്ച സേവനം ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രി ചെയർമാൻ പി എം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ജോലിയിൽ മികവ് തെളിയിച്ച ആശുപത്രി ജീവനക്കാർക്കുള്ള അവാർഡുകൾ മന്ത്രി നൽകി. പ്രളയത്തിൽ ആശുപത്രിയിൽ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ സംഘടനയായ വൺവേ ഫ്രണ്ട്സി ലെ അംഗങ്ങളായ യുവാക്കൾക്ക് മന്ത്രി ഉപഹാരം നൽകി. ആശുപത്രി സെക്രട്ടറി എം എ സഹീർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ സുർജിത് എസ്തോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. എസ് റഷീദ്, കെ കെ രവി, സിറിൾ ജോൺ എലഞ്ഞിയ്ക്കൽ, ലതാ ശിവൻ, സുജാത സതീശൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡോ.തോമസ് മാത്യു, എന്നിവർ സംസാരിച്ചു.