പെരുമ്പാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് 20ന് നടക്കും.നേരത്തെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ബഹളംവെച്ചതിനെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പാണ് നടക്കുന്നത്..രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെരഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് .അന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അവതരിപ്പിക്കുന്ന 25 അംഗ കമ്മറ്റിക്ക് സഭ അംഗീകാരം നൽകണമെന്നും സർക്കുലറിൽ പറയുന്നു.