വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (വാവ) ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള എ.സി. അഗസ്റ്റിൻ മെമ്മോറിയൽ ചിത്രരചനാ മത്സരം സെപ്തംബർ 10ന് രാവിലെ 10 മുതൽ 12 വരെ ഞാറയ്ക്കൽ സെന്റ് മേരീസ് സ്‌കൂൾ ഹാളിൽ നടക്കും. 1 മുതൽ പ്ളസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരം അഞ്ചു വിഭാഗങ്ങളിലായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഞാറയ്ക്കൽ ഹാർഡ്‌വെയേഴ്‌സ് നൽകുന്ന ഉപഹാരങ്ങളും സമ്മാനിക്കും.
മത്സരം ചിത്രകാരി അനു നെടുമ്പാശേരി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വാവ പ്രസിഡന്റ് ഞാറയ്ക്കൽ ശ്രീനി അദ്ധ്യക്ഷത വഹിക്കും. മത്സരാർത്ഥികൾ അന്ന് രാവിലെ 9ന് മത്സരസ്ഥലത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961202514.