rotary-club-paravur
കെടാമംഗലം ഗവ. എൽ.പി. സ്കൂളിൽ റോട്ടറി ഐ ഐയർ പദ്ധതിയുടെ ഉദ്ഘാടനം ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക നിർവഹിക്കുന്നു

പറവൂർ : റോട്ടറി ഡിസ്‌ട്രിക്ട് 3201 റെസ്‌പോൺസിബിൾ ഇന്ത്യയുടെ ഭാഗമായി റോട്ടറി ഐ ഷെയർ പദ്ധതി തുടങ്ങി. കെടാമംഗലം ഗവ.എൽ. പി സ്കൂളിൽ ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ പഠനത്തോടൊപ്പം പങ്കുവയ്പ്പിന്റെയും കരുതലിന്റെയും പ്രാധാന്യം വളർത്തുക എന്ന ലക്ഷ്യത്തോടെ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ്ചന്ദ്രൻ തുടങ്ങിയ പദ്ധതിയാണിത്.

കുട്ടികൾ ദിവസവും ഒരു രൂപവീതം നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കും.കുട്ടികളുടെ സമ്പാദ്യത്തിനു തുല്യമായ തുക റോട്ടറി നൽകും. ഈ തുക സാമൂഹിക സേവങ്ങൾക്കായി ചിലവഴിക്കുക എന്നുള്ളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂൾ എസ്.എം.സി ചെയർമാൻ കെ.കെ. കപിൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി കൊച്ചിൻ മുസിരിസ് സിറ്റി പ്രസിഡന്റ് ടി.എം. നിസാർ, സെക്രട്ടറി ആശിഷ് വിചിത്രൻ, റോട്ടറി കാൻസർ കെയർ ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.