വൈപ്പിൻ: ക്ഷീരവികസന വകുപ്പ് വഴി പള്ളിപ്പുറം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര ക്ഷീരകർഷക ഇൻഷ്വറൻസ് പദ്ധതിയുടെ ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ.ജോഷി നിർവഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ടി.പി. ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എ.എൻ. ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം രാധികാ സതീഷ്, സംഘം വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ സംസാരിച്ചു. കർഷക ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയെക്കുറിച്ച് ഡയറി എക്സ്റ്റൻഷൻ ഓഫീസർ രതീഷ് ബാബു.സി.എസ് എന്നിവർ സംസാരിച്ചു.