തൃക്കാക്കര: മുതിർന്ന പൗരനും ഭിന്നശേഷിക്കാരനുമായ യാത്രക്കാരന് ഓട്ടം നിഷേധിച്ച് അസഭ്യം പറഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. കാക്കനാട് സ്വദേശി എം.ജെ ബിനുവിന്റെ ലൈസൻസാണ് ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്.

തൃക്കാക്കര മുനിസിപ്പൽ ആശുപത്രിക്ക് മുൻവശത്ത് നിന്ന് വാഴക്കാലക്ക് ഓട്ടം വിളിച്ചപ്പോൾ ദൂരം കുറവാണെന്ന പേരിൽ ബിനു തയ്യാറായില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ സ്റ്റാൻഡിൽ മറ്റ് ഓട്ടോക്കാരോട് ചേർന്ന് പരിഹസിച്ചു. യാത്രക്കാരൻ ഗതാഗത മന്ത്രിക്ക് അയച്ച പരാതിയിലാണ് ലൈസൻസ് എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.