കൊച്ചി : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടാൻ ആഗസ്റ്റ് 18 മുതൽ 22 വരെ ജില്ലയിൽ കുറ്റവിചാരണ യാത്ര നടത്താൻ യു.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. 9, 10, 11 തിയതികളിൽ നിയോജക മണ്ഡലം തലത്തിലും 13, 14 തിയതികളിൽ പഞ്ചായത്തുതലത്തിലും കൺവെൻഷനുകൾ സംഘടിപ്പിക്കും.
മുൻ മന്ത്രി കെ.ബാബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, അബ്ദുൾ മുത്തലിബ്, പി.ജെ. ജോയി, ലൂഡി ലൂയിസ്, വിൻസെന്റ് ജോസഫ്, കെ.എം. അബ്ദുൾ മജീദ്, ഷിബു തെക്കുംപുറം, ബാബു ജോസഫ്, ജോർജ് സ്റ്റീഫൻ, പി. രാജേഷ്, ടി.ആർ. ദേവൻ, ജയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷിയാസ്, തമ്പി ചെള്ളത്ത്, അബ്ദുൾ ഖാദർ എം.പി, ലത്തീഫ് പൂഴിത്തറ, ഡൊമിനിക് കാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.