പറവൂർ : കുഞ്ഞിത്തൈ ഒ.എൻ.എസ്.എ.ഐ എൽ.പി സ്കൂളിൽ ഹിരോഷിമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പോടനചിത്ര പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ക്വിസ് കോർണർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ സമാധാന ചത്വരം ഹെഡ്മിസ്ട്രസ് ഐഡ ലോപ്പസ് ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ കുട്ടികൾ കാൻവാസിൽ എഴുതി. ഹിരോഷിമ, നാഗസാക്കി ഡോക്യുമെന്ററി പ്രദർശനവും നടന്നു.