balavady
മൂക്കന്നൂരിൽ ചൂളപ്പുര അംഗനവാടിയുടെയും സബ് സെന്ററിന്റെയും പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം റോജിഎം ജോൺ എം. എൽ. എ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പണികഴിപ്പിച്ച ചൂളപ്പുര അംഗൻവാടിയുടെയും പി.എച്ച്.സി സബ് സെന്ററിന്റെയും ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു കെട്ടിടനിർമാണം. സി.എസ്.ടി സഭ പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക്ക് മെമ്പർ ഗ്രേസി റാഫേൽ, എം.പി. പൗലോസ്, സി.എസ്.ടി ബ്രദേഴ്‌സ് സുപ്പീരിയർ ജനറൽ ജോസഫ് കൊങ്ങോല, മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, മോളി വിൻസെന്റ്, ഡോ.അനൂപ്, മനീഷ ടി.എ, ജോസ് മാടശേരി, ബ്രദർ വർഗീസ് മഞ്ഞളി, രഞ്ജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കെ.കെ നന്ദി പറഞ്ഞു