ഇടപ്പള്ളി: മണ്ണ് പരിശോധനകളും തറക്കല്ലിടലും കഴിഞ്ഞു പത്തുവർത്തോളമായി അനക്കമില്ലാതെ കിടന്ന വടുതല ദന്ത സംരക്ഷണത്തെ പറ്റിയുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ക്ലസ്റ്റർ മീറ്റിംഗിലാണ് ക്ലാസ് നടത്തിയത്. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ദന്തൽ സർജൻ ഡോ. നിക്കോളാസ് ചെറിയാൻ ദന്ത രോഗങ്ങളെ പറ്റിയും ദന്ത സംരക്ഷണത്തെപ്പറ്റിയും വിശദീകരിച്ചു.
തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ദന്തൽ സർജന്റെ സേവനം ലഭിക്കും. മുതിർന്നവരുടെ പല്ല് നീക്കം ചെയ്യൽ, പല്ലിന്റെ പോട് അടയ്ക്കൽ, കുട്ടികളുടെ ഇളകുന്ന പല്ല് നീക്കം ചെയ്യൽ, വായിലെ കാൻസർ സ്ക്രീനിങ്, മുതിർന്നവരുടെ മോണപഴുപ്പ് നീക്കം ചെയ്യൽ, കൂർത്ത പല്ലുകൾ രാഗി മിനുസപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും.