cmfri
മത്തി കുറയുന്നതിന്റെ കാരണങ്ങൾ വിലയിരുത്താൻ സി.എം.എഫ്.ആർ.ഐയിൽ നടന്ന ചർച്ചയിൽ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

# മത്തി ലഭ്യത പ്രവചിക്കാൻ സംവിധാനം വികസിപ്പിക്കും

കൊച്ചി: മത്തി പ്രിയർ വിഷമിക്കേണ്ട. കേരളതീരം വിട്ടു മുങ്ങിയെങ്കിലും ജനപ്രിയ മത്സ്യമായ മത്തി തിരിച്ചുവരുക തന്നെ ചെയ്യും. സർക്കാരും മത്സ്യത്തൊഴിലാളികളും കൂടി മനസ് വയ്ക്കണമെന്നു മാത്രം. മത്തിലഭ്യത കുറയുന്നത് ചർച്ച ചെയ്ത ഗവേഷകരാണ് ശുഭപ്രതീക്ഷ പങ്കുവച്ചത്.

മത്തിയുടെ ലഭ്യതയെക്കുറിച്ച് ദീർഘാകാലാടിസ്ഥാനത്തിൽ പ്രവചനം നടത്തുന്നതിനു സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനം നടത്താൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) യിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ദ്ധർ തീരുമാനിച്ചു.

# നിയന്ത്രണങ്ങൾ അനിവാര്യം

മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ മത്സ്യബന്ധനത്തിൽ നിയന്ത്രണം വേണ്ടിവരും.

കഴിഞ്ഞ വർഷം മുതൽ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല.

കാലാവസ്ഥയും മറ്റ് ഘടകങ്ങളും അനുകൂലമാകുന്നതോടെ മത്തി ലഭ്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

ലഭ്യത കുറയുന്ന കാലത്ത് 15 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള മത്തി പിടിക്കുന്നത് നിരോധിക്കണം. നിലവിൽ 10 സെന്റീമീറ്ററാണ് നിയന്ത്രണം.

# കാരണങ്ങൾ നിരവധി

കടൽനിരപ്പിലെ വെള്ളം ചൂടാകുന്ന എൽനിനോ പ്രതിഭാസം

മത്തിയുടെ വളർച്ചാമുരടിപ്പ്

പ്രജനനത്തിലെ താളപ്പിഴ

മറ്റ് സ്ഥലങ്ങളിലേക്കുള്ള പാലായനം

തുടർച്ചയായ അമിതമത്സ്യബന്ധനം

# മത്തി പലവിധം

ഒമാൻ മത്തി

ഗോവൻ മത്തി

കേരള മത്തി


മത്സ്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരായ ഡോ. പ്രതിഭ രോഹിത്, ഡോ. പി.കെ. ദിനേഷ് കുമാർ, ഡോ. ലീല എഡ്‌വിൻ, ഡോ. നിമിത്ത് കുമാർ, ഡോ. ഫസീല എസ്.പി., ഡോ. മിനി രാമൻ, ഡോ. ഇ.എം. അബ്ദുസമദ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകി.

# സംയുക്തപഠനം അനിവാര്യം

മത്തിയുടെ ലഭ്യതയിൽ കുറയാനുള്ള സാദ്ധ്യത വ്യക്തമായി ദീർഘകാലാടിസ്ഥാനത്തിൽ പ്രവചിക്കാൻ സംവിധാനം വേണം. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം എന്നീ മേഖലകളിൽ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത പഠനം സംയുക്ത പഠനം ആവശ്യമാണ്. മത്തിയുടെ ജീനോം ഘടനയുമായി ബന്ധപ്പെട്ട പഠനം ഈവർഷാവസാനം പൂർത്തിയാക്കും.

ഡോ. ഗോപാലകൃഷ്ണൻ

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ