കോതമംഗലം: മുതിർന്ന പൗരൻമാർക്ക് വേണ്ടി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറുവട്ടൂരിൽ നിർമ്മിച്ച പകൽ വീട് കാടുകയറി നശിക്കുന്നു. ഭാർഗവി നിലയം പോലെ കിടക്കുന്ന ഈ മന്ദിരം ഉടൻ തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവട്ടൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിർമിച്ച പകൽ വീട് നിർമാണ ഘട്ടം മുതൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. വൻ അഴിമതി നടന്നുവെന്ന് ആരോപണമുയർന്നു.
ഒരു വർഷം മുമ്പ് കെട്ടിടം പണി പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. വഴിപോലും ഇല്ല. എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാക്കി മന്ദിരം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പകൽ വീടിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. നിർമാണ ജോലികൾ പൂർത്തിയാക്കി പകൽ വീട് ഉടനെ തുറന്നു കൊടുക്കും
റഷീദ സലിം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പകൽ വീട് നിർമിച്ചത് പത്തടി താഴ്ചയിൽ
നിർമ്മാണം അശാസ്ത്രീയം
പ്രായമായവരെ വീൽച്ചെയറിൽപ്പോലും എത്തിക്കാൻ കഴിയില്ല.
നാനൂറ് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഈ കെട്ടിടത്തിന്ചെലവ് ഒമ്പത് ലക്ഷം രൂപ