കോതമംഗലം: സി പി എം കോതമംഗലം വെസ്റ്റ് ലോക്കൽ കമ്മറ്റി ആദ്യ കാല പാർട്ടി പ്രവർത്തകൻ എ.എസ് കുഞ്ഞപ്പന് നിർമ്മിച്ച വീടിന്റെ താക്കോൽ പാർട്ടി ഏരിയാ സെക്രട്ടറി ആർ അനിൽ കുമാറും ,ആന്റണി ജോൺ എം എൽഎയും ചേർന്ന് കൈമാറി. ഏരിയ കമ്മിറ്റി അംഗം സി പി എസ് ബാലൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി .പി മൈതീൻഷാ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, കെ.എ. നൗഷാദ് .സിജു തോമസ്, അംബിക സജി, ഹരി എൻ വൃന്ദാവൻ എന്നിവർ സംസാരിച്ചു.