കോതമംഗലം:യുഡിഎഫ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചുംധർണയും നടത്തി. ഹൈക്കോടതിയുടെ നിരോധന ഉത്തരവ് നിലനിൽക്കെബാങ്കിൽ വിവിധ തസ്തികകളിൽനിയമനം നടത്താനുള്ള നീക്കം ഒഴിവാക്കുക,
, ബാങ്ക് കെട്ടിടം നവീകരണത്തിൽ നടന്ന40 ലക്ഷം രൂപയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ചാണ് ധർണനടത്തിയത്. യു ഡി എഫ് മണ്ഡലം ചെയർമാൻ എ.ആർ പൗലോസ് അദ്ധ്യക്ഷനായിരുന്നു. കെ പി സി സി നിർവാഹക സമിതിയംഗം കെ പി ബാബു ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം എസ് എൽദോസ്,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ. ടി പൗലോസ്, മുസ്ലിംലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി എം എ കരീം, ആർ എസ് പി മണ്ഡലം പ്രസിഡന്റ് എ.സി രാജശേഖരൻ, വി.സി മാത്തച്ചൻ, ബീനബെന്നി, കെ എം അലിയാർ, കെ ഐ ജേക്കബ്,എ.ജെ ഉലഹന്നാൻ, സി എം മൈതീൻ, സി പി ജോസ്, സൈജന്റ് ചാക്കോ, ജോബി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.