നെടുമ്പാശേരി: മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ മുഴിക്കുളത്ത് നടക്കും. പ്രളയത്തിന്റെ ഒന്നാം വാർഷിക ദിനമായ 15ന് പാറക്കടവ് പഞ്ചായത്തിലെ പ്രളയദുരിതബാധിതരുടെ കൂട്ടായ്മയാണ് മൂഴിക്കുളം ശാലയിൽ നടക്കുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം. ജോയി, ഫ്ളഡ് മാപ്പിംഗ് ഏരിയൽ മാപ്പിംഗ് വിദഗ്ദ്ധൻ എ.ബി. അനൂപ്, ശ്യാം കൃഷ്ണൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ എന്നിവർ പങ്കെടുക്കും.