road-
റോഡിലെ വെള്ളക്കെട്ട്

കിഴക്കമ്പലം: . കുന്നത്തുനാട് പഞ്ചായത്തിലെ മോറയ്ക്കാല പിണർമുണ്ട റോഡിൽ പാപ്പാറക്കടവിൽ വെള്ളക്കെട്ട് .മഴ തുടങ്ങുന്നതിന് മുമ്പേ എല്ലാ വർഷവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാന ശുചീകരിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തവണ നടന്നില്ല. ഇതോടെ മഴവെള്ളം കാനകളിൽ നിറഞ്ഞ് റോഡിലേക്ക് കയറി. കാനയിലെ ചെളിനീക്കം ചെയ്യാത്തതിനാൽ വെള്ളം റോഡ് കവിഞ്ഞൊഴുകുകയാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ സഞ്ചാര മാർഗമാണ് റോഡ്.