ആലുവ: ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലുവയിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി ജോൺ, മുൻമന്ത്രി കെ. ബാബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ഭാരവാഹികളായ ബി.എ. അബ്ദുൽ മുത്തലിബ്, ജെയ്‌സൺ ജോസഫ്, ടി.എം. സക്കീർ ഹുസൈൻ, ഡി.സി.സി ഭാരവാഹികളായ മനോജ് മൂത്തേടൻ, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ദീപ്തി മേരി വർഗീസ്, വി.പി. ജോർജ്, പി.ബി. സുനീർ, ലത്തീഫ് പൂഴിത്തറ എന്നിവർ നേതൃത്വം നൽകി.