കൊച്ചി: തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് പത്തിന് വൈകിട്ട് അഞ്ചു മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സ്വീകരണം നൽകും. ലൈബ്രറി പ്രസിഡന്റുംകവിയുമായ എസ്. രമേശൻ അദ്ധ്യക്ഷത വഹിക്കും. ഡോ. മിനിപ്രിയ വിവർത്തനം ചെയ്ത പെരുമാൾ മുരുകന്റെ പുനാച്ചി, കങ്കണം എന്നീ നോവലുകളെ കുറിച്ച് വി.കെ.പ്രസാദ് പ്രഭാഷണം നടത്തും. മാധ്യമ സ്വാതന്ത്ര്യ സംരംക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പെരുമാൾ മുരുകൻ സംസാരിക്കും.